-
ഒക്ടാഗോണൽ മാതൃകതിയിലാണ് ഈ ഫോണിന്റെ ക്യാമറകൾ ഫീച്ചർ ചെയ്തിരിക്കുന്നത്
-
MediaTek Dimensity 9300 അല്ലെങ്കിൽ Snapdragon 8 Gen 3-ന്റെ പിന്തുണ ഉണ്ടാകാൻ സാധ്യത
-
ഒപ്റ്റിക്കൽ സൂമുകൾ നൽകുന്ന രണ്ട് ടെലിഫോട്ടോ ലെൻസുകളും ഫോണിൽ ഉണ്ടാകാം
Oppo അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുത്തൻ സ്മാർട്ട് ഫോണാണ് ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ. ഫോണിനെക്കുറിച്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഈ ഫോണിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ലീക്ക് ആയതിനെ തുടർന്നാണ് നിരവധി റിപ്പോർട്ടുകൾ പുറത്ത് വരാൻ തുടങ്ങിയത്.
Oppo ഫൈൻഡ് എക്സ് 7 പ്രോ ഡിസൈൻ
ആകർഷണീയമായ ഒരു ഡിസൈനിലാണ് ഓപ്പോ ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ തയ്യാറാക്കിയിരിക്കുന്നത്. ഓപ്പോ ഔദ്യോഗികമായി ഫൈൻഡ് എക്സ് 7 പ്രോയുടെ ഫീച്ചറുകൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മികച്ച ക്യാമറ ഫീച്ചറുകൾ ഈ ഫോണിൽ അവതരിപ്പിക്കും എന്നാണ്. നിലവിൽ ഈ ഫോണുകളെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം
Oppo ഫൈൻഡ് എക്സ് 7 പ്രോ പ്രതീക്ഷിക്കുന്ന ക്യാമറ
ഒക്ടാഗോണൽ മാതൃകതിയിലാണ് ഈ ഫോണിന്റെ ക്യാമറകൾ ഫീച്ചർ ചെയ്തിരിക്കുന്നത്. ഈ ക്യാമറ തന്നെയാണ് ഫോണിന്റെ ഹൈലൈറ്റ്. മുൻ മോഡലുകളിലെല്ലാം വൃത്താകൃതിയുലുള്ള സ്പേസിലാണ് ഓപ്പോ ക്യാമറകൾ കൊണ്ടുവന്നിരിക്കുന്നത്. ഇത് ആദ്യമായാണ് ഒക്ടാഗോണൽ ആകൃതിയിൽ ക്യാമറകൾ നൽകിയിരിക്കുന്നത്. ഈ ഡിസൈൻ മികച്ച ആകർഷണീയത തന്നെ ഫോണുകൾക്ക് നൽകുന്നുണ്ട്.
Oppo ഫൈൻഡ് എക്സ് 7 പ്രോ മറ്റു ഫീച്ചറുകൾ
ഫോണിന്റെ പിന്നിലുള്ള ഒക്ടാഗോണൽ ഡിസൈനുള്ളിൽ നാല് ക്യാമറകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒരു എൽഇഡി മൊഡ്യൂളും ഇവിടെ കാണാൻ സാധിക്കുന്നതാണ്. ഹസൽബ്ലാഡുമായി (Hasselblad) സഹകരിച്ചാണ് ഓപ്പോ ഈ ക്യാമറകൾ നിർമ്മിച്ചിരിക്കുന്നത്. ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഫൈൻഡ് എക്സ് 7 പ്രോയുടെ മറ്റ് ഫീച്ചറുകൾ എന്താല്ലാമാണെന്ന് പരിശോധിക്കാം.
ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ പ്രോസസ്സർ
MediaTek Dimensity 9300 അല്ലെങ്കിൽ Snapdragon 8 Gen 3-ന്റെ പിന്തുണ ഈ ഫോണിന് ഉണ്ടാകാൻ സാധ്യത ഉണ്ട്. ഫോണിന്റെ പിൻഭാഗത്ത് നൽകിയിരിക്കുന്ന ക്യാമറകളിൽ രണ്ട് ക്യാമറകൾ 50 മെഗാപിക്സൽ ആയിരിക്കും എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രൈമറി ക്യാമറയും അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ആയിരിക്കും ഇത്തരത്തിൽ 50 മെഗാപിക്സൽ സെൻസറോടെ എത്തുക. വ്യത്യസ്ത ഒപ്റ്റിക്കൽ സൂമുകൾ നൽകുന്ന രണ്ട് ടെലിഫോട്ടോ ലെൻസുകളും ഫോണിൽ ഇടം പിടിച്ചേക്കാം.
കൂടുതൽ വായിക്കൂ: Smartphones under 15K: 15,000 രൂപയിൽ താഴെ ബജറ്റിൽ ഇതാ കിടിലൻ സ്മാർട്ഫോണുകൾ
ഓപ്പോ ഫൈൻഡ് എക്സ് 7 സീരീസ്
ഓപ്പോ തങ്ങളുടെ ഫൈൻഡ് സീരീസ് ആഗോള തലത്തിൽ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ഫൈൻഡ് എക്സ് 7 സീരീസ് ഫോണുകൾ പുറത്തിറക്കാൻ ഓപ്പോ തയ്യാറെടുക്കുന്നത്. ഓപ്പോയുടെ പുതിയ ഉത്പന്നങ്ങളായ ഓപ്പോ റെനോ 11 സീരീസ്, ഓപ്പോ പാഡ് എയർ 2 എന്നിവയെക്കൊപ്പം തന്നെ ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ്
ഓപ്പോ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ ഫൈൻഡ് എൻ 3 ഫ്ലിപ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ട്രിപ്പിൾ റിയർ ക്യാമറ ആദ്യമായി ഫീച്ചർ ചെയ്യുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണാണ് ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ്. 94,999 രൂപ മുതലാണ് ഇന്ത്യയിൽ ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. 12GB റാം 256GB സ്റ്റോറേജ് വേരിയന്റിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 6.8 ഇഞ്ചാണ് ഫോണിന്റെ മെയിൻ ഡിസ്പ്ലേയുടെ വലുപ്പം.