-
Realme C67 5G ഗ്രീൻ, പർപ്പിൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭിക്കും
-
പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായിരിക്കും Realme C67 5G
-
ബജറ്റ് സ്മാർട്ട്‌ഫോണ്‍ 12,000 രൂപ മുതൽ 15,000 രൂപ വരെ വില വരും
Realme ഉടൻ തന്നെ ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ സി സീരീസ് സ്മാർട്ട്‌ഫോൺ രാജ്യത്ത് അവതരിപ്പിക്കാൻ പോകുന്നു. Realme C67 5G എന്നാണ് സ്മാർട്ട് ഫോൺ അറിയപ്പെടുക. വരാനിരിക്കുന്ന ഈ ഫോൺ ഗ്രീൻ, പർപ്പിൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. കമ്പനിയുടെ മറ്റൊരു ബജറ്റ് ഫോണായിരിക്കും ഇത്. അതിനാൽ റിയൽമിയുടെ വരാനിരിക്കുന്ന ഈ സി-സീരീസ് സ്മാർട്ട്‌ഫോണിന്റെ എല്ലാ വിശദാംശങ്ങളും നമുക്ക് പരിശോധിക്കാം
Realme C67 5G യുടെ വില
കമ്പനിയുടെ പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായിരിക്കും Realme C67 5G. റിയൽമിയുടെ ഈ ബജറ്റ് സ്മാർട്ട്‌ഫോണ്‍ 12,000 രൂപ മുതൽ 15,000 രൂപ വരെ വില വരും. ഇത് സംഭവിക്കുകയാണെങ്കിൽ, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന 5G ഫോണുകളിൽ ഒന്നായിരിക്കും Realme C67 5G.
Realme C67 5G ഡിസംബറിൽ എത്തും
അടുത്ത മാസം ആദ്യം ഇന്ത്യൻ വിപണിയിൽ Realme C67 5G അവതരിപ്പിക്കാൻ പോകുന്നു. ഇതുകൂടാതെ, അടുത്തിടെ ഈ സ്മാർട്ട്‌ഫോൺ യുഎഇയുടെ TRDA പ്ലാറ്റ്‌ഫോമിലും കണ്ടെത്തി, അതിനാൽ ഇത് ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

റിയൽമി C67 5G റാമും സ്റ്റോറേജ് വേരിയന്റുകളും
ഈ സ്മാർട്ട്‌ഫോണിന് 4GB , 6GB , 8GB റാം ഓപ്ഷനുകൾക്കൊപ്പം 128GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനും നൽകാം. നിലവിൽ ഈ ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗ്രീൻ, പർപ്പിൾ നിറങ്ങളിൽ Realme C67 5G രാജ്യത്തേക്ക് കൊണ്ടുവരും.
കൂടുതൽ വായിക്കൂ: Honor Magic 6 Launch:160MP പെരിസ്‌കോപ്പ് സൂം ക്യാമറയുമായി Honor Magic 6 ഉടൻ വിപണിയിലെത്തും
അടുത്ത മാസം ആദ്യവാരം ഡിസംബർ 7 ന് ചൈനീസ് വിപണിയിൽ Realme GT 5 Pro സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ പോകുകയാണ്. ഒരുക്കങ്ങളുടെ തിരക്കിലാണ് കമ്പനി. Realme GT5 Pro സ്മാർട്ട്‌ഫോൺ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റുമായി വിപണിയിലെത്തും. ഇതിൽ കമ്പനിക്ക് 50എംപി ക്യാമറയും നൽകാം.